കൊല്ലം: കരുനാഗപ്പള്ളിയിൽ തിരികെയത്തുന്ന പ്രവാസികളെ താമസിപ്പിക്കുനുള്ള എല്ലാ തയ്യാറെടുപ്പുകളും റവന്യൂ വകുപ്പ് പൂർത്തിയാക്കി. എ.എം. ആരിഫ് എം.പിയുടെ നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ വിലയിരുത്തി. 35 കെട്ടിടങ്ങൾ നിരീക്ഷണഘട്ടത്തിൽ പ്രവാസികളെ താമസിപ്പിക്കുന്നതിനായി തയ്യാറാക്കിയതായി അധികൃതർ അറിയിച്ചു. 2300 കിടക്കകളും 1200 ഓളം റൂമുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. സർക്കാർ നിർദ്ദേശമനുസരിച്ച് വേണ്ടിവന്നാൽ കൂടുതൽ കേന്ദ്രങ്ങളും കണ്ടെത്തും. വരും ദിവസങ്ങളിൽ പ്രവാസികൾ എത്തി തുടങ്ങുന്നതോടെ ഇവരെ ക്വാറന്റൈൻ ചെയ്യുന്നതിനുള്ള കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള വാഹന സൗകര്യം, ഉദ്യോഗസ്ഥരുടെ വിന്യാസം എന്നിവയിലുള്ള തയ്യാറെടുപ്പുകളും പൂർത്തിയായി. ഇക്കാര്യങ്ങളിലുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് കളക്ടറുടെ വീഡിയോ കോൺഫറൻസിലും എ.എം. ആരിഫ് എം.പി ആവശ്യപ്പെട്ടു.