ഓയൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ പുരമ്പിൽ - വാളിയോട് മേഖലകളിൽ വ്യാപക നാശം. പുരമ്പിൽ വീട്ടിൽ ജയകുമാറിന്റെ വളപ്പിലെ 90 വർഷത്തിലേറെ പഴക്കമുള്ള കൂറ്റൻ പുളിമരവും തേക്കുകളും കാറ്റിൽ പിഴുതുവീണു. മലയില പ്രദേശത്ത് കരിക്കത്തിൽ ബാലകൃഷ്ണന്റെ വീട് മരം വീണ് ഭാഗീകമായി തകർന്നു. വാളിയോട് പോസ്റ്റോഫീസ് ജംഗ്ഷന് സമീപം മംഗലശ്ശേരി സുദർശനന്റെ പ്ലാവ് വീണ് നിരവധി ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു. പുരമ്പിൽ പണയിൽ വീട്ടിൽ ചന്ദ്ര ബോസിന്റെയും രാജേഷ് ഭവനിൽ രാജശേഖരന്റെയും വീടുകൾക്ക് മുകളിലേക്കും മരം വീണു. പ്രദേശത്ത് വ്യാപക കൃഷിനാശവും ഉണ്ടായി.