ration

കൊല്ലം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സപ്ലൈകോയുടെ സൗജന്യ കിറ്റ് മുൻഗണനേതര സബ്സിഡി വിഭാഗത്തിന് ഇന്നലെ മുതൽ വിതരണം തുടങ്ങി. ആദ്യ ദിവസമായ ഇന്നലെ 14,090 പേർ ജില്ലയിൽ കിറ്റുവാങ്ങി.

2,05,549 മുൻഗണനേതര സബ്സിഡി കാർഡുകളാണ് ജില്ലയിലുള്ളത്. ഇതിൽ എല്ലാവർക്കുള്ള കിറ്റുകളുടെ പായ്ക്കിംഗ് പൂർത്തിയായിട്ടില്ല. പായ്ക്കിംഗ് പൂർത്തിയാകുന്ന മുറയ്ക്ക് റേഷൻ കടകളിൽ എത്തിക്കുകയാണ്. ഈമാസം പകുതിയോടെ മുൻഗണനേതര സബ്സിഡി രഹിത വിഭാഗത്തിനുള്ള കിറ്റുകളുടെ വിതരണം തുടങ്ങും.

സൗജന്യ കിറ്റ് വിതരണം ഇതുവരെ

വിഭാഗം, കാർഡുകളുടെ എണ്ണം, കൈപ്പറ്റിയവർ

മുൻഗണനേതര സബ്സിഡി, 205549, 14090

എ.എ.വൈ, 48484, 47916

മുൻഗണന, 286964, 280144

കടല അത്ര പോര

മുൻഗണനേതര സബ്സിഡി വിഭാഗത്തിന് ലഭിച്ച കിറ്റിലെ കടലയ്ക്ക് ഗുണനിലവാരം കുറവാണെന്ന് പരാതിയുണ്ട്. പൊടിഞ്ഞ് തുടങ്ങിയതിനൊപ്പം മുരടിച്ച കടലകളും കൂടുതലാണ്. നാഫെഡിൽ നിന്ന് സെൻട്രലൈസ്ഡ് പർച്ചേസ് വഴി വാങ്ങിയതാണെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം. എ.എ.വൈ, മുൻഗണാ വിഭാഗങ്ങൾക്ക് പൊതുവിപണിയിൽ നിന്നും വാങ്ങിയ ഗുണനിലവാരമുള്ള കടലയാണ് വിതരണം ചെയ്തത്.