aituc
കേരള സർവ കലാസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യപ്രവർത്തകർക്കുള്ള മാസ്കുകൾ ജില്ലാ പ്രസിഡന്റ് ബൈജു എസ്. പട്ടത്താനം ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന് കൈമാറുന്നു

കൊല്ലം: കേരള സർവ കലാസംഘം (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് വിതരണം ചെയ്യുന്നതിനായി മാസ്കുകൾ നൽകി. ജില്ലാ പ്രസിഡന്റ് ബൈജു. എസ്. പട്ടത്താനം ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന് മാസ്കുകൾ കൈമാറി. സംസ്ഥാന ജന. സെക്രട്ടറി വിത്സൺ ആന്റണി, ജയകുമാർ, ഗിരീഷ് കിടങ്ങയം, മധു പട്ടത്താനം, വേണുഗോപാൽ എന്നിവർ പങ്കെടുത്തു.