
കരുനാഗപ്പല്ലി: കുലശേഖരപുരത്ത് തടിയും ടിൻ ഷീറ്റും കൊണ്ടുനിർമ്മിച്ച വീട് കത്തിനശിച്ചു. കുഴുവേലിമുക്കിന് സമീപം എൻ.എസ് മൻസിലിൽ ജൂബൈതാകുഞ്ഞിന്റെ വീടാണ് കത്തിയത്. വ്യാഴാഴ്ച രാത്രി 10.30നായിരുന്നു അപകടം. സംഭവസണയത്ത് ജുബൈതാ കുഞ്ഞ് മകന്റെ വീട്ടിലായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. സ്റ്റേഷൻ ഓഫീസർ ടി. സുരേഷ്, സീനിയർ ഫയർ ഓഫീസർമാരായ ജി. അനികുമാർ, സണ്ണി, ഫയർ ഓഫീസർമാരായ ബി. രതീഷ്, എസ്.സന്തോഷ്‌കുമാർ, ബി. അനീഷ്, വി. വിജേഷ്, എ.സൂരജ്, എസ്. സജു, കൃഷ്ണകുമാർ, സജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.