കൊല്ലം: അറയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ അറയ്ക്ക്ൽ വില്ലേജിലെ സഹകാരികൾക്കും പൊതുസ്ഥാപനങ്ങളിലേക്കും മാസ്കുകൾ വിതരണം ചെയ്തു. അറയ്ക്കൽ അൽഫോൺസാ കാഷ്യൂ ഫാക്ടറിയിലെ തൊഴിലാളികൾക്ക് മാസ്ക് കൈമാറി ബാങ്ക് പ്രസിഡന്റ് എം. ലത്തീഫ് വിതരണോദ്ഘാടനം നിർവഹിച്ചു. ബോർഡ് മെമ്പർമാരായ സി.എസ്. ജയപ്രസാദ്, ഷെജിൽ ബാബു, അരുൺ ഇടയം സെക്രട്ടറി എൻ.സി.അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.