arest

കൊല്ലം: ലോക്ക് ഡൗൺ ഇളവുകളെ ദുരുപയോഗം ചെയ്ത് നിരത്തിൽ ആൾക്കൂട്ടം സൃഷ്ടിച്ച 221 പേർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായി. വ്യത്യസ്ത സംഭവങ്ങളിലായി 231 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് 175 വാഹനങ്ങൾ പിടിച്ചെടുത്തു. സിറ്റി പൊലീസിന്റെ പരിധിയിലാണ് കൂടുതൽ കേസും അറസ്റ്റും. ആൾക്കൂട്ടം സൃഷിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്ത വ്യാപാര സ്ഥാപനങ്ങളുടെ ഉടമകൾക്കെതിരെയും പൊലീസ് കേസെടുത്തു.

കളക്‌ടറേറ്റിന്റെ പ്രധാന ഗേറ്റിൽ സർക്കാർ നിലപാടുകൾക്കെതിരെ പ്രതിഷേധം നടത്തിയ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉൾപ്പടെ അഞ്ച് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കൊല്ലം റൂറൽ, സിറ്റി

രജിസ്റ്റർ ചെയ്ത കേസുകൾ: 56, 175

അറസ്റ്റിലായവർ : 62, 159

പിടിച്ചെടുത്ത വാഹനങ്ങൾ: 46, 129

മാസ്ക് ധരിക്കാത്തതിന്

93 പേർക്ക് നോട്ടീസ്