vilasini
മരം വീണ് മേൽക്കൂര തകർന്ന വീട്

കൊല്ലം: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. മിയ്യണ്ണൂർ കക്കാട്ട് ചരുവിള വീട്ടിൽ വിലാസിനിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.

ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം. വീട്ടുവളപ്പിലെ തേക്കാണ് കടപുഴകിയത്. ഈ സമയം വിലാസിനി തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്ക് പോയിരുന്നതിനാൽ ആളപായമുണ്ടായില്ല. ഭിത്തികൾക്ക് വിള്ളലുണ്ട്. വൈദ്യുത ഉപകരണങ്ങളും മഴ നനഞ്ഞ് കേടായി.