gopinadhannair-64

പുനലൂർ: വീടിന് മുകളിലേക്ക് ചരിഞ്ഞുനിന്ന റബർ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ കയറിയ വൃദ്ധൻ കാൽവഴുതി നിലത്തുവീണ് മരിച്ചു. കരവാളൂർ പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിന് സമീപം ലക്ഷ്മി വിലാസത്തിൽ ഗോപിനാഥൻ നായരാണ് (64) മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. താഴെവീണ ഗൃഹനാഥനെ ബന്ധുക്കൽ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിൽ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകിട്ട് 4 ഓടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: സരളാ ദേവി. മക്കൾ ലക്ഷ്മി, പാർവതി. മരുമകൻ: പ്രജീഷ്.