house
കാറ്റിലും മഴയിലും വീട് തകർന്ന നിലയിൽ

 വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊട്ടിയം: ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നുവീണു. അപകടസമയത്ത് വീടിനുള്ളിലുണ്ടായിരുന്ന വയോധികയായ വീട്ടമ്മ തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. തട്ടാമല പള്ളിയ്ക്ക് പുറകിൽ ഓലിക്കര വയലിൽ സുനീർ മൻസിലിൽ സഫിയത്തിന്റെ വീടാണ് തകർന്നത്. വീട് തകർന്നതോടെ അകത്ത് കുടുങ്ങിപ്പോയ വീട്ടമ്മയെ അയൽവാസികളാണ് രക്ഷപെടുത്തിയത്.

വിവരമറിഞ്ഞ് എം. നൗഷാദ് എം.എൽ.എ, ഗ്രാമ പഞ്ചായത്ത് അംഗം നാസർ, മയ്യനാട് വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. വീടിനുള്ളിലുണ്ടായിരുന്ന ടി.വിയും വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്.