കണ്ണനല്ലൂർ: ലോക്ക് ഡൗണിൽ ദുരിതത്തിലായ വിദ്യാർത്ഥികളുടെ കുടുംബങ്ങളിലേക്ക് സഹായവുമായി കണ്ണനല്ലൂർ എം.ജി യു.പി സ്കൂൾ. സ്കൂളിലെ നാന്നൂറിലധികം വരുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങളിലേക്ക് സ്കൂൾ അധികൃതരുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
എൻ.കെ. പ്രേമചന്ദ്രൻ എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ എ.എൽ. ശിഹാബുദ്ദീൻ, ട്രസ്റ്റ് മെമ്പർമാരായ എ. വാഹിദ്, എ.എൽ. നിസാമുദ്ദീൻ, അദ്ധ്യാപകരായ പി. മുഹമ്മദ് ശരീഫ്, എസ്.എം. അൽ അമീൻ, മുഹമ്മദ് റാസി, ജയശ്രീ, നസീമ ബീവി, പൂർവ വിദ്യാർത്ഥി സുൽഫിക്കർ കുളപ്പാടം തുടങ്ങിയവർ പങ്കെടുത്തു.