thekevila
എസ്.എൻ.ഡി.പി യോഗം തെക്കേവിള 1272-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭക്ഷ്യധാന്യ കിറ്റ് വിതരണം പ്രസിഡന്റ് അഡ്വ. വി. മണി ലാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ ശാഖാ കുടുംബാംഗങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം തെക്കേവിള 1272-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് അഡ്വ. വി. മണിലാലിന്റെ നേതൃത്വത്തിൽ ശാഖാ സെക്രട്ടറി എൽ. മനോജ്, വൈസ് പ്രസിഡന്റ് സുരേഷ് ബാബു, യൂണിയൻ പ്രതിനിധി വി. മധുലാൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അജയ് ശിവരാജൻ, സന്തോഷ് കുമാർ എന്നിവർ ചേർന്ന് വിതരണം നടത്തി.

മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വിനോദ് കുമാർ, പ്രദീപ്, ഉദയഭാനു, അലോക് ചന്ദ്രഭാനു, പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.