photo
5 വയസിൽ താഴെയുള്ള കുട്ടികൾക്ക് പാലും മുട്ടയും നൽകി എ.എം. ആരിഫ് എം.പി വത്സല്യം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു

കരുനാഗപ്പള്ളി : നഗരസഭയുടെ പരിധിയിലെ ഒന്നാം ഡിവിഷനിൽ സി.പി.എം നടപ്പാക്കുന്ന വാത്സല്യം പദ്ധതിയുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് പാലും മുട്ടയും നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ലോക്ക് ഡൗണിൽ അങ്കണവാടികളും പ്രീ-പ്രൈമറി സ്കൂളുകളും അടച്ചതിനെ തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ലിറ്റർ മിൽമാ പാലും ആറു മുട്ടകളുമാണ് ആദ്യഘട്ടത്തിൽ നൽകിയത്. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. ഷറഫുദ്ദീൻ മുസലിയാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ശിവരാജൻ, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരായ എസ്.എം. മനോജ് മുരളി, കെ . വിജയൻ, ഡിവിഷൻ സെക്രട്ടറി എം. സുരേഷ് കുമാർ, കെ. പ്രകാശ്, സുനി, അനന്തകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.