ചവറ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബി.ജെ.പിയും സേവാഭാരതിയും സംയുക്തമായി കൃഷ്ണൻ നട വാർഡിലെ അറക്കൽ ക്ഷേത്രത്തിന് വടക്കുവശത്തുള്ള 120 ഓളം കുടുംബങ്ങൾക്ക് അരിയും പച്ചക്കറികളും വിതരണം ചെയ്തു. സാധനങ്ങളുടെ മൂന്നാം ഘട്ട വിതരണോദ്ഘാടനം എം.എസ് . ശ്രീകുമാർ നിർവഹിച്ചു. ബി.ജെ.പി ചവറ വെസ്റ്റ് മേഖലാ പ്രസിഡന്റ് ആർ. മുരളീധരൻ, ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ് സി. രഞ്ജിത്ത്, എം.കെ. ജയകൃഷ്ണൻ, എം. തമ്പാൻ, എച്ച്. ജിത്തു, എസ്. സഞ്ജയ്, ജയകുമാർ, അയ്യപ്പൻ, സന്ദീപ് കുമാർ, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.