കൊല്ലം: ലോക്ക് ഡൗൺ ഇളവുകളെ ദുരുപയോഗം ചെയ്‌ത് ആൾക്കൂട്ടം സൃഷ്‌ടിച്ച 220 പേർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്നലെ അറസ്റ്റിലായി. സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി 209 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് നിയമ ലംഘനം നടത്തിയ 159 വാഹനങ്ങൾ പിടിച്ചെടുത്തു. വിദേശ രാജ്യങ്ങൾ, അയൽ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തി സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും ഗൃഹ നിരീക്ഷണത്തിലും കഴിയുന്നവർ പുറത്തിറങ്ങിയാൽ കർശനമായ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർ നിർദേശം നൽകി. സാമൂഹിക അകലം പാലിക്കാതെ പുറത്തിറങ്ങി ആൾക്കൂട്ടം സൃഷ്ടിക്കുന്നവർക്കെതിരെയും കർശന നടപടി ഉണ്ടാകും.
...............................
കൊല്ലം റൂറൽ, സിറ്റി
രജിസ്റ്റർ ചെയ്ത കേസുകൾ: 50, 159
അറസ്റ്റിലായവർ: 57, 163
പിടിച്ചെടുത്ത വാഹനങ്ങൾ: 45, 114
മാസ്ക് ഇല്ല: 91 പേർക്ക് നോട്ടീസ്