അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ്
കൊല്ലം: കർശന നിയന്ത്രണങ്ങളോടെ ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ 17 വരെ നീട്ടിയപ്പോൾ സംസ്ഥാനത്തെ ജില്ലകളെ വിവിധ സോണുകളാക്കി തിരിച്ച് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. അതിനൊപ്പം തന്നെയാണ് ഞയറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കാനും തീരുമാനിച്ചത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഉൾപ്പെടെ വ്യാപാര കേന്ദ്രങ്ങൾ പൂർണമായും അടച്ചിടും. വാഹനങ്ങൾ പുറത്തിറക്കാനും അനാവശ്യമായി യാത്ര നടത്താനും അനുമതിയില്ല. നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. നിരത്തിൽ കൂടുതൽ പൊലീസിനെ നിയോഗിച്ച് പരിശോധന കർശനമാക്കും.
''
ജനങ്ങൾ വീടുകളിൽ തന്നെ കഴിയണം. വാഹനങ്ങൾ പുറത്തിറക്കരുത്. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും.
ടി.നാരായണൻ
സിറ്റി പൊലീസ് കമ്മിഷണർ