fedaral
ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ കശുഅണ്ടി തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ജില്ലാ പ്രസിഡന്റ് എം.എം. അൻസാരി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ അയത്തിൽ പ്രദേശത്തെ കശുഅണ്ടി ഫാക്ടറി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ലോക്ക് ഡൗൺ മൂലം വരുമാനം നിലച്ച 50 ഓളം തൊഴിലാളി കുടുംബങ്ങൾക്കാണ് ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്.

എ.കെ.ബി.ഇ.എഫ് വൈസ് പ്രസിഡന്റ് എം.എം. അൻസാരി, ജില്ലാ ചെയർമാൻ വി. ജയകുമാർ, ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ അസി. സെക്രട്ടറി യു. ഷാജി, യൂണിയൻ കേന്ദ്ര കമ്മിറ്റിയംഗം കെ.ജി. ഇമ്മാനുവൽ, റീജിയണൽ കമ്മിറ്റി ഭാരവാഹികളായ ബിച്ചു ഷാജി, അഖിൽ, എ.ഐ.ടി.യു.സി സിറ്റി സെക്രട്ടറി അയത്തിൽ സോമൻ, സി.പി.ഐ ടൗൺ സെക്രട്ടറി എ. ബിജു തുടങ്ങിയവർ പങ്കെടുത്തു.