francis
ചവറ ജി.എച്ച്.എസ്.എസിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ഭക്ഷ്യകിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം കുരീപ്പുഴ ഫ്രാൻസിസ് നിർവഹിക്കുന്നു

കൊല്ലം: ചവറ ജി.എച്ച്.എസ്.എസിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ കുന്നത്തൂർ പഞ്ചായത്തിൽ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്കും രോഗികൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. എ.സി.പി.ഒ കുരീപ്പുഴ ഫ്രാൻസിസ് വിതരണോദ്ഘാടനം നിർവഹിച്ചു. പൊതുപ്രവർത്തകരായ ഒ. ഹരീഷ് മുതുപിലാക്കാട്, രംഗൻ, ഹരി, വിഷ്ണു, എന്നിവർ പങ്കെടുത്തു.