a
പുത്തൻപുര കശുഅണ്ടി ഫാക്ടറിയിലെ കെട്ടിടം അഖിൽ ഭവനിൽ വിജയമ്മയുടെ വീട്ട് മുറ്റത്തേക്ക് തകർന്നു വീണ നിലയിൽ

എഴുകോൺ: അടഞ്ഞുകിടന്ന കശുഅണ്ടി ഫാക്ടറിയിലെ കെട്ടിടം അയൽവാസിയുടെ വീടിന് മുന്നിലേക്ക് തകർന്ന് വീണു. എഴുകോൺ പൊച്ചംകോണം മുക്കണ്ടത്തിലെ പുത്തൻപുര കശുഅണ്ടി ഫാക്ടറിയിലെ കെട്ടിടമാണ് തകർന്നത്. ഇന്നലെ രാവിലെ 6.30 ഓടെ മതിലിനോട് ചേർന്ന് നിന്നിരുന്ന കെട്ടിടം മുക്കണ്ടം അഖിൽ ഭവനിൽ വിജയമ്മയുടെ വീടിന്റെ മുറ്റത്തേക്ക് പൊളിഞ്ഞ് വീഴുകയായിരുന്നു. വിജയമ്മയും മകനും വീടിനുളിൽ ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പൊളിഞ്ഞ് വീഴാറായ കെട്ടിടം പൊളിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉടമസ്ഥർ കേട്ടിരുന്നില്ല.