kollam-corporation

കൊല്ലം: നഗരസഭയിലെ മൂന്ന് സൂപ്രണ്ടുമാരെ സ്ഥലം മാറ്റി ഒരാഴ്ച മുമ്പ് ഇറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം പിൻവലിച്ചു. ഭരണാനുകൂല സംഘടനയുടെ ശക്തമായ സർമ്മദ്ദത്തെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്.

ശക്തികുളങ്ങര, ഇരവിപുരം, എൻക്വയറി കൗണ്ടർ എന്നിവിടങ്ങളിലെ സൂപ്രണ്ടുമാരെയാണ് ഒരാഴ്ച മുമ്പ് സ്ഥലം മാറ്റിയത്. എന്നാൽ കൂട്ടത്തിലൊരാൾക്ക് വേണ്ടി ഭരണാനുകൂല സർവീസ് സംഘടനയും ചില രാഷ്ട്രീയ നേതാക്കളും സമ്മർദ്ദം ശക്തമാക്കിയതോടെ സ്ഥലം മാറ്റം പിൻവലിക്കുകയായിരുന്നു.

ശക്തികുളങ്ങരയിലെ സാമൂഹിക അടുക്കളയിൽ സംഭാവന ലഭിച്ച രണ്ട് ചാക്ക് അരി അനുവാദമില്ലാതെ വിറ്റ സംഭവത്തിലെ ഹെൽത്ത് ഇൻസ്പെക്ടറെ കിളികൊല്ലൂരിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. കിളികൊല്ലൂരിലെ ഹെൽത്ത് ഇൻസ്പെക്ടറെ പകരം ശക്തികുളങ്ങരയിലേക്കും മാറ്റി.