491
എസ്.എൻ.ഡി.പി യോഗം 491-ാം നമ്പർ ശാഖാ ഭാരവാഹികൾ പനയം പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിലേക്കുള്ള ഭക്ഷധാന്യങ്ങൾ കൈമാറുന്നു

അഞ്ചാലുംമൂട്: എസ്.എൻ.ഡി.പി യോഗം കണ്ടച്ചിറ 491-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പനയം പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിലേക്ക് ഇരുന്നൂറ് കിലോ പച്ചക്കറിയും ഒരു ചാക്ക് അരിയും നൽകി. ശാഖാ പ്രസിഡന്റ് ഇൻ ചാർജ് ടി.ഡി. പ്രഭു, സെക്രട്ടറി എസ്. പ്രതാപൻ, യൂണിയൻ കൗൺസിലർ പുഷ്പപ്രതാപ് എന്നിവർ പഞ്ചായത്ത്‌ സെക്രട്ടറി സുനിൽകുമാറിന് സാധനങ്ങൾ കൈമാറി.