കുന്നത്തൂർ : എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയന്റെ കീഴിലുള്ള 4240-ാം നമ്പർ കുമാരനാശാൻ സ്മാരക വേങ്ങ ശാഖയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും ചികിത്സാ ധനസഹായവും വിതരണം ചെയ്തു. വിതരണോദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് അരവിന്ദാക്ഷൻ, സെക്രട്ടറി വി. സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ഹരിദാസൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തമ്പി എന്നിവർ പങ്കെടുത്തു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചാണ് കിറ്റ് വിതരണം നടത്തിയത്.