ഇഞ്ചക്കാട്: മാതൃദിനമായ ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അമ്മയും മകനും മരിച്ചു.
പ്ലാവിള പടിഞ്ഞാറ്റേതിൽ (പൊയ്കയിൽ) പരേതനായ ഡാനിയേലിന്റെ ഭാര്യ മറിയാമ്മയും (83) മകൻ ഷാജിമോനുമാണ് (41) മരിച്ചത്. ഷാജിമോൻ രാവിലെ 7.30 ഓടെയും മറിയാമ്മ വൈകിട്ട് 4.30 ഓടെയുമാണ് മരിച്ചത്. ഇരുവരുടെയും സംസ്കാരം നാളെ രാവിലെ 11.30ന് ഇഞ്ചക്കാട് ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മറിയാമ്മയുടെ മറ്റുമക്കൾ: ലീലാമ്മ, വർഗീസ്, അനിയൻകുഞ്ഞ്, കുഞ്ഞുമോൾ, ഷീജ. മരുമക്കൾ: പരേതനായ അബ്രഹാം, ലിസി, കുഞ്ഞമ്മ, രാജു, റെജി.