ചാത്തന്നൂർ: ലോക മാതൃദിനത്തിൽ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ അമ്മമാരെ ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രസിഡന്റ് എസ്. ലൈല അന്തേവാസികളായ പതിനൊന്ന് അമ്മമാരെയും പൊന്നാട അണിയിച്ചു. ആദരസൂചകമായി സ്നേഹാശ്രമം നഴ്സ് മിനി മാത്യു കവി സുഭാഷ് ചേർത്തല രചിച്ച അമ്മ എന്ന കവിത ആലപിച്ചു.
സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, വർക്കിംഗ് ചെയർമാൻ പി.എം. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, സെക്രട്ടറി പത്മാലയം ആർ. രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗം ആർ.ഡി. ലാൽ, മാനേജർ ബി. സുനിൽകുമാർ, രാജേന്ദ്രൻ നായർ, ജെ.പി. ഭൂമിക്കാരൻ, ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.
ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് സ്നേഹാശ്രമത്തിനായി ഇരുപത് ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ മന്ദിരം നിർമ്മിച്ച് നൽകുമെന്ന് പ്രസിഡന്റ് എസ്. ലൈല പറഞ്ഞു.