കൊല്ലം: സമ്പൂർണ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ച് നിരത്തിലിറങ്ങിയ 447 പേർ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായി. കൊല്ലം സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി ലോക്ക് ഡൗൺ ലംഘനത്തിന് 416 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് നിയന്ത്രണങ്ങൾ അവഗണിച്ച് പുറത്തിറക്കിയ 326 വാഹനങ്ങൾ പിടിച്ചെടുത്തു.
ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും പൊലീസ് നിരീക്ഷണം തുടരുകയാണ്.
കൊല്ലം റൂറൽ, സിറ്റി
രജിസ്റ്റർ ചെയ്ത കേസുകൾ: 137, 279
അറസ്റ്റിലായവർ: 137, 310
പിടിച്ചെടുത്ത വാഹനങ്ങൾ: 117, 209
മാസ്ക് ഇല്ല: 72 പേർക്ക് നോട്ടീസ്