ചാത്തനൂർ: പിറന്നാൾ സമ്മാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നാലാം ക്ളാസുകാരൻ മാതൃകയായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്. പ്രകാശന്റെ കൊച്ചുമകൻ ചാത്തന്നൂർ താഴം മിഥുനം വീട്ടിൽ നവീൻ ദിലീപാണ് തന്റെ പത്താം പിറന്നാൾ ദിനത്തിൽ സമ്മാനമായി ലഭിച്ചതും സ്വരുക്കൂട്ടി വച്ചതും ചേർത്ത് പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
നാടിനെ നടുക്കിയ കൊവിഡ് 19 വൈറസിന്റെ ഭീകരമുഖം ടെലിവിഷനിലൂടെ കണ്ടറിഞ്ഞ നവീൻ പ്രതിരോധ പ്രവർത്തനത്തിന് സഹായമെത്തിക്കണമെന്ന തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് പിറന്നാൾ ദിവസം തന്നെ ജി.എസ്. ജയലാൽ എം.എൽ.എയുടെ വീട്ടിലെത്തി തുക കൈമാറുകയുമായിരുന്നു. എസ്.എൻ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ് നവീൻ.