മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ മേക്കോവര്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മസിലും പെരുപ്പിച്ച് ടി ഷര്‍ട്ടില്‍ ഒരു 'ഹോളിവുഡ്' ലുക്കിലാണ് ജയചന്ദ്രനെ കാണാനാകുക. ആരാധകര്‍ക്കിടയിലും പുതിയ ലുക്കിന് വലിയ പ്രശംസകളാണ് ലഭിക്കുന്നത്. ആര്‍ക്കും അനുകരിക്കാന്‍ തോന്നുന്നതാണ് ജയചന്ദ്രന്റെ വസ്ത്രധാരണമെന്ന് ആളുകള്‍ കമന്റ് ചെയ്യുന്നു. താടിയാണ് പ്രധാന ആകര്‍ഷണമെന്ന് മറ്റുചിലര്‍. വർഷം പോകും തോറും ചെറുപ്പമാകുന്ന ശബ്ദമാണ് പി .. ജയചന്ദ്രനെന്നാണ് ആളുകൾ വിശേഷിപ്പിക്കുന്നത്..എന്നാൽ ശബ്ദം മാത്രമല്ല ശരീരവും ചെറുപ്പമാകുകയാണെന്ന് തെളിയിക്കുകയാണ് ഈ ഫോട്ടോ..മലയാളിത്തമുള്ള വേഷങ്ങളില്‍ മാത്രം പി ജയചന്ദ്രനെ കണ്ടവര്‍ക്ക് പുതിയ ഫോട്ടോ അമ്പരപ്പാണ് ഉണ്ടാക്കുന്നത്. ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വൈറൽ ഫോട്ടോപോസ്റ്റ് ചെയ്തിരിക്കുന്നത്..
ആരും തെറ്റിദ്ധരിക്കരുത്..മലയാള സിനിമയിലെ പുതിയ വില്ലൻ കഥാപാത്രം അല്ല..നമ്മുടെ ഗായകൻ ജയചന്ദ്രൻ ആണ്.. ഈ പ്രായത്തിലും എന്നാ ഒരു ലുക്ക് ആണന്നെ എന്ന കാപ്ഷനുമുണ്ട്..