h
ഡോ.​ ​സാ​ജ​ൻ​ ​കൈ​ലാ​സ് ,​ ഭാ​ര്യ ​ ​ഷീ​ന ,​മക്കളായ ആ​ദ​ർ​ശ്.​എ​സ്.​ ​സാ​ജ​ൻ​,​ അ​ക്ഷ​യ് ​എ​സ്.​ ​സാ​ജ​ൻ

കൊല്ലം: ദന്തങ്ങൾക്ക് ചാരുതയും ആരോഗ്യവും പകരുക മാത്രമല്ല, അശരണർക്ക് കാരുണ്യത്തിന്റെ നിലാമഴ നൽകിയും അഴകാർന്ന പുഞ്ചിരികൾ സൃഷ്ടിക്കുകയാണ് ഡോ. സാജൻ കൈലാസ്. ഈ ലോക്ക് ഡൗൺ കാലത്ത് ഒരോ ദിവസവും അല്പ നേരം നിരാലംബരായ അമ്മമാർക്കും സഹോദരിമാർക്കും തണലേകാൻ നിർമ്മിക്കുന്ന സ്വാന്തന കേന്ദ്രത്തെക്കുറിച്ച് സ്വപ്നം കാണും. ബാക്കി സമയം പ്രൊഫഷനിൽ പുതിയ അത്ഭുതങ്ങൾ തീർക്കാനുള്ള അന്വേഷണങ്ങളിലും.

അതുല്യനായ സംഘാടകൻ

അതുല്യനായ സംഘാടകനാണ് ഡോ. സാജൻ കൈലാസ്. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊട്ടാരക്കര ചാപ്റ്റർ ചാർട്ടർ മെമ്പറും റോട്ടറി ക്ലബ് ഓഫ്‌ പുത്തൂർ പ്രസിഡന്റുമായിരുന്നു. ഹിന്ദു എക്ണോമിക് ഫോറം ജില്ലാ അദ്ധ്യക്ഷനും ഫ്രീമേസൺസ് ലോഡ്ജ് അംഗവുമാണ്. അഞ്ച് ജില്ലകൾ ചേർന്ന റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ അസി. ഗവർണർ, ഡിസ്ട്രിക്ട് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. റോട്ടറി ലോക വ്യാപകമായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ദി റോട്ടറി ഫൗണ്ടേഷന്റെ അടുത്ത വർഷത്തെ ഡിസ്ട്രിക്ട് ചെയർമാനാണ്. റോട്ടറിയിൽ മേജർ ഡോണർ സ്ഥാനം നേടിയിട്ടുണ്ട്. ലയൺസ് ക്ലബ്ബ് ഓഫ് ക്വയിലോൺ സെൻട്രൽ അംഗമാണ്. ആർ.എസ്.എസ് കൊല്ലം നഗരം സഹസംഘചാലക് ആണ്. സേവാഭാരതിയുടെയും ബാലഗോകുലത്തിന്റെയും ബി.ജെ.പി മെഡിക്കൽ സെല്ലിന്റെയും മുൻ ജില്ലാ അദ്ധ്യക്ഷനായിരുന്നു. ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റി, എസ്.എൻ എഡ്യുക്കേഷണൽ സൊസൈറ്റി എന്നിവയുടെ സജീവ അംഗവുമാണ്. ശ്രീ ശ്രീ രവിശങ്കറിന്റെ ഭക്തനാണ്. ആർട്ട് ഓഫ് ലിവിംഗിന്റെ ജില്ലാ വികസന സമിതി അംഗവും തോപ്പിൽകടവ് ആശ്രമം സെക്രട്ടറിയുമായിരുന്നു. ശ്രീ ശ്രീക്കൊപ്പം ജപ്പാൻ യാത്ര നടത്താൻ സൗഭാഗ്യം ലഭിച്ചിട്ടുണ്ട്. നിരാലംബരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ പുരുഷന്മാർക്കായി പുത്തൂർ ഐവർകാലയിൽ പ്രവർത്തിക്കുന്ന സ്വാന്തനം സേവാ കേന്ദ്രത്തിന്റെ ചെയർമാനാണ്. സേവാകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് അമ്മമാർക്കും സത്രീകൾക്കുമായി പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കുന്നത്.

വിദേശയാത്രകളിൽ കമ്പം

വർഷത്തിൽ രണ്ട് തവണയെങ്കിലം വിദേശ വിനോദയാത്രകൾ നടത്തും. പുതിയ അനുഭവങ്ങളും പാഠങ്ങളുമായാണ് മടങ്ങി വരവ്. ഒരു യാത്ര സുഹൃത്തുക്കൾക്കൊപ്പവും രണ്ടാമത്തേത് കുടുംബത്തോടൊപ്പവുമായിരിക്കും. സ്കാൻഡിനേവിയൻ രാജ്യങ്ങളായ നോർവെ, ഡെൻമാർക്ക്‌, സ്വീഡൻ, ഫിൻലൻഡ്‌ എന്നിവടങ്ങളിലേക്കായിരുന്നു ലോക്ക് ഡൗണിന് മുൻപുള്ള യാത്ര.

കുടുംബം

കൊട്ടാരക്കര പുത്തൂരിൽ അദ്ധ്യാപകരായിരുന്ന എൻ. സദാനന്ദന്റെയും എൽ. ചന്ദ്രമതിയുടേയും മൂത്ത മകനായി ജനനം. പ്രമുഖ കശുഅണ്ടി വ്യവസായിയും എക്സ്പോർട്ടറുമായ നടരാജൻ മുതലാളിയുടെയും പരേതയായ മണി നടരാജന്റെയും ഇളയ മകൾ ഷീനയാണ് ഭാര്യ. മൂത്ത മകൻ ആദർശ്.എസ്. സാജൻ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അവസാനവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയും ഇളയ മകൻ അക്ഷയ് എസ്. സാജൻ പ്ലസ് ടു കഴിഞ്ഞ് നീറ്റിന് തയ്യാറെടുക്കുകയുമാണ്. ആദർശ് റോളർ സ്‌കേറ്റിംഗ് മത്സരങ്ങളിൽ ദേശീയതലത്തിൽ പലതവണ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അക്ഷയ്ക്ക് ഫുട്ബാളിലും ഫോട്ടോഗ്രാഫിയിലുമാണ് കമ്പം. 2019 ലെ സി.ബി.എസ്.ഇ ദേശീയ മീറ്റിൽ 4×100 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണമെഡൽ നേടിയിരുന്നു. റോട്ടറി ഡിസ്ട്രിക്ടിലെ ആദ്യ വനിതാ റോട്ടറി ക്ലബായ റോട്ടറി ക്ലബ് ഓഫ്‌ ക്വയിലോൺ ലോട്ടസിന്റെ മുൻ പ്രസിഡന്റും ഇപ്പോഴത്തെ സെക്രട്ടറിയുമാണ് ഷീന സാജൻ .

പുഞ്ചിരിയുടെ വഴികൾ


ശാസ്താംകോട്ട ഡി.ബി കോളേജിൽ പ്രീഡിഗ്രിക്ക് ശേഷം മദ്രാസ് സർവകലാശാലയിൽ നിന്ന്‌ ദന്തൽ സർജറിയിൽ ബിരുദം. നാഗർകോവിൽ എസ്.എ രാജ ദന്തൽ കോളേജിൽ ഓർത്തോഡോണ്ടിക് ആൻഡ് ദന്തോ ഫേഷ്യൽ ഓർത്തോപീഡിക്സിൽ കുറച്ച് കാലം അദ്ധ്യാപകനായിരുന്നു. നാട്ടിൽ മടങ്ങിയെത്തി 1994 ൽ വാറൂർ ഡെന്റൽ ക്ലിനിക് ആൻഡ് ഓർത്തോഡോണ്ടിക് സെന്റർ ആരംഭിച്ചു. അതെ വർഷം തന്നെ മൂന്ന് ഡെന്റൽ യൂണിറ്റുള്ള പോളി ക്ലിനിക്കായി ഉയർത്തി. വമ്പൻ നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന ഓർത്തോഡോണ്ടിക്സ്, ഓറൽ സർജറി, പെരിഡോണ്ടിക്സ് എന്നിവയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം പുത്തൂരിലെ ക്ലിനിക്കിൽ ലഭ്യമാക്കി.

നാട്ടിലെ ക്ലിനിക് വൻ വിജയമായതോടെ 2004 ൽ കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് സമീപം ആഞ്ഞിലി റോഡിൽ കൈലാസ് സൂപ്പർ സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക് ആൻഡ് ഇംപ്ലാന്റ് സെന്റർ എന്ന പേരിൽ ആരംഭിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനം പുതിയ വഴിത്തിരിവായി. മെഡിക്കൽ ടൂറിസം പോലെ ദന്തൽ ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ യൂറോപ്യൻ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും സ്റ്റെറിലൈസേഷൻ സംവിധാനങ്ങളും ദന്ത ചികിത്സാ ഉപകരണങ്ങളും അനുഭവസമ്പന്നരായ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവുമൊക്കെ ആയതോടെ കൈലാസ് വളരെ വേഗത്തിൽ വളർന്നു. ദന്ത രോഗ നിർണയത്തിൽ ഏറ്റവും പുതിയ തരംഗമായ ഡന്റൽ സ്കാനിംഗ് മെഷിൻ (സി.ബി.സി.ടി) ഉദ്ഘാടനത്തിന് സജ്ജമായപ്പോഴാണ് കൊവിഡ് എത്തിയത്. ദന്ത ചികിത്സയിലെ എല്ലാ സ്പെഷ്യാലിറ്റികളിലുമായി 25 ഓളം ഡോക്ടർമാരും 30 ഓളം പാരാമെഡിക്കൽ സ്റ്റാഫുകളും ഇന്ന് കൊല്ലം കൈലാസിൽ മാത്രമായി പ്രവർത്തിക്കുന്നു . ഭരണചുമതല പൂർണ്ണമായും ഭാര്യയ്ക്കാണ്.

ബി.ഐ.എസ്ന്റെ ഐ.എസ്/ ഐ.എസ്.ഒ അംഗീകാരം ലഭിച്ച സംസ്ഥാനത്തെ ആദ്യ 2 ദന്തൽ ക്ലിനിക്കുകളിൽ ഒന്നാണ് കൊല്ലം കൈലാസ്. കേന്ദ്ര സർക്കാരിന്റെ രാജീവ് ഗാന്ധി നാഷണണൽ ക്വാളിറ്റി അവാർഡ് 2007ൽ ദന്ത ചികിത്സാ രംഗത്തെ മികവിന് ഇന്ത്യയിൽ ആദ്യമായി ലഭിച്ചത് കൈലാസിനാണ്. രാഷ്‌ട്രപതി ഭവനിലെ അശോക ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഭാര്യ ഷീനയ്ക്കൊപ്പം പങ്കെടുത്തു.

കൊല്ലം ആശ്രാമത്ത് പ്രവർത്തിക്കുന്ന കൈലാസ് ഗാർഡൻസ് വിമൻസ് ഹോസ്റ്റൽ മറ്റൊരു സംരംഭമാണ്. ഹെൽത്ത് ക്ലബ്, സൗജന്യ വൈ ഫൈ, നാല് കിലോ മീറ്റർ വരെ സൗജന്യ യാത്ര തുടങ്ങിയ സൗകര്യങ്ങളുള്ള കൈലാസ് ഗാർഡൻസ് ആധുനിക വനിതാ ഹോസ്റ്റലാണ്. കൊല്ലം എസ്.എൻ വനിതാ കോളേജിന് എതിർവശം പ്രവർത്തിക്കുന്ന കൈലാസ് റസിഡൻസി കൊല്ലം നഗരത്തിലെ ബഡ്ജറ്റ് സ്റ്റേയ്ക്ക് പറ്റിയ ലോഡ്ജാണ്. ജില്ലാ ആശുപത്രി - ചാമക്കട റോഡിൽ പ്രവർത്തിക്കുന്ന കൈലാസ് ആർക്കേഡ്, ശങ്കേഴ്സ് ജംഗ്ഷനിലെ കൈലാസ് ടവേഴ്സ് തുടങ്ങിയവ മറ്റ് സംരംഭങ്ങളാണ്.