ലോക്ക് ഡൗണിൽ വാഹനങ്ങളും മനുഷ്യരുമില്ലാത്ത റോഡ് വന്യമൃഗങ്ങൾക്ക് വിഹാരകേന്ദ്രമായി.കാടുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലെല്ലാം വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്നുമുണ്ട്. നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങൾ പലപ്പോഴും കാഴ്ചയൊക്കെ കണ്ട് മതിയായ ശേഷമാണ് മടങ്ങുന്നത്.
ഇങ്ങനെ നാടുചുറ്റാനിറങ്ങിയ കാട്ടുപോത്താണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. കൂനൂർ ഹിൽസ്റ്റേഷന് സമീപമാണ് കാട്ടുപോത്തിറങ്ങിയത്. റോഡിലൂടെ നടന്നുമടുത്തപ്പോൾ കാടുകയറാൻ നോക്കി. റോഡരികിലെ വീടിനു പുറകിൽ കാടുണ്ടെന്ന് കണ്ടതോടെ മുന്നിൽ കണ്ട ഗേറ്റ് ഒറ്റച്ചാട്ടത്തിന് മറികടന്നു.ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ആണ് ശ്രീറാം പകർത്തിയ ഗേറ്റ് ചാടിക്കടക്കുന്ന കാട്ടുപോത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.