എ.ടി.എമ്മിൽ പണമെടുക്കാൻ ചെല്ലുമ്പോൾ പത്തിവിടർത്തി വളഞ്ഞുപുളഞ്ഞിരിക്കുന്ന ഒരാളെ കണ്ടാലോ? അതേ, പണം പിൻവലിക്കാനെത്തിവരെ ഞെട്ടിച്ച് എ.ടി.എം മെഷീനുള്ള മുറിയിൽ ഉഗ്ര വിഷമുള്ള കൂറ്റൻ മൂർഖൻ പാമ്പ് കയറിപ്പറ്റി. പിന്നീട് പാമ്പ് മെഷീനുള്ളിലേക്ക് കയറിപ്പോകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഗോവിന്ദപുരത്ത് ജെ ബ്ലോക്ക് മാർക്കറ്റിന് സമീപമുള്ള ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എ.ടി.എമ്മിലാണ് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ് കയറിപ്പറ്റിയത്. പണമെടുക്കാൻ എത്തിയവർ നോക്കി നിൽക്കെ മെഷീനുള്ളിലേക്ക് പാമ്പ് കയറിപോകുകയും ചെയ്തു.
പാമ്പ് എ.ടി.എമ്മിന് അകത്തുകയറിയതോടെ പുറത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ വാതിലടച്ചു. ഇതോടെ പുറത്ത് കടക്കാൻ സാധിക്കാതിരുന്ന പാമ്പ് എ.ടി.എം മെഷീനിലേക്ക് കയറി പോകുന്നത് ദൃശ്യങ്ങളിൽ കാണാം. പുറത്ത് പണം എടുക്കാൻ വന്നവരേയും വീഡിയോയിൽ കാണാം. പിന്നീട് പാമ്പു പിടിത്ത വിദഗ്ദ്ധരെത്തി പാമ്പിനെ നീക്കം ചെയ്തു
@susantananda3 not sure if you have come across this... pic.twitter.com/jobBiH4pYH
— VIDYASAGAR MONINGI (@vsmoningi) May 8, 2020