as
ആട്ടോ ഡ്രൈവർമാർക്ക് ആർ.പി ബാങ്കേഴ്സിന്റെ സ്നേഹസമ്മാനം

 വിതരണം കേരളകൗമുദിയും ആർ.പി ബാങ്കേഴ്സും സംയുക്തമായി

കൊല്ലം: ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ ആട്ടോ ഡ്രൈവർമാർക്ക് കേരളകൗമുദിയുടെയും ആർ.പി ബാങ്കേഴ്സിന്റെയും സ്നേഹസമ്മാനം. കിളികാല്ലൂർ രണ്ടാം കുറ്റി സ്റ്റാൻഡിലെ 31 ആട്ടോ ഡ്രൈവർമാർക്ക് 13 ഇനം പലവ്യഞ്ജനങ്ങളും 10 കിലോ അരിയും അടങ്ങിയ പലവ്യഞ്ജന കിറ്റ് സൗജന്യമായി വിതരണ ചെയ്തു.

ലോക്ക് ഡൗണിൽ വീട്ടിൽ തളയ്ക്കപ്പെട്ട ആട്ടോ ഡ്രൈവർമാരുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി 'നിയന്ത്രണങ്ങളോടെ ആട്ടോയും ഓടട്ടെ' എന്ന തലക്കെട്ടിൽ കേരളകൗമുദി എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. എഡിറ്റോറിയൽ ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ആട്ടോ സർവ്വീസ് പുനരാരംഭിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി തേടുമെന്ന് പ്രഖ്യാപിച്ചു. ആട്ടോ ഡ്രൈവർക്ക് വേണ്ടി ലോക്ക് ഡൗൺ കാലത്ത് ആദ്യമായി ശബ്ദമുയർത്തിയ പത്രമെന്ന നിലയിലാണ് കേരളകൗമുദിയുമായി സഹകരിച്ച് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാൻ ആർ.പി ബാങ്കേഴ്സ് തീരുമാനിച്ചത്.

രണ്ടാംകുറ്റി സ്റ്റാൻഡിൽ ഭക്ഷ്യകിറ്റിന്റെ വിതരണോദ്ഘാടനം കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. ആർ.പി ബാങ്കേഴ്സ് എം.ഡി ആർ. പ്രകാശൻപിള്ളയും ചടങ്ങിൽ പങ്കെടുത്തു.