ലോകത്താകെ ട്യൂലിപ് വസന്തത്തിന്റെ സമയമാണ്. എന്നാൽ, കൊവിഡ് കാലമായതിനാൽ ആർക്കും നേരിട്ട് കാണാൻ കഴിയാത്ത അവസ്ഥയാണ്. ജപ്പാനിലും മറ്റുമൊക്കെ വിസ്മയം തീർത്ത ട്യൂലിപ് പൂക്കൾ കൊവിഡ് പ്രതിരോധത്തെ തുടർന്ന് വെട്ടി നശിപ്പിച്ചത് വാർത്തയായിരുന്നു. ഇന്ത്യയിൽ കാശ്മീരാണ് ട്യൂലിപ് വസന്തങ്ങളുടെ താഴ്‌വരയാകാറുള്ളത്. എല്ലാ വർഷവും ട്യൂലിപ് കാഴ്ചകൾ ആസ്വദിക്കാൻ നൂറു കണക്കിന് ആൾക്കാരാണ് അവിടെ എത്തിച്ചേരാറുള്ളത്. ശ്രീനഗറിലെ ഏക്കറു കണക്കിന് പാടങ്ങളിലായി ട്യൂലിപ് പുഷ്പങ്ങൾ ഇപ്പോൾ പൂത്തു നില്‍ക്കുന്നു. എന്നാൽ, അതിനേക്കാളേറെ വലിയ ട്യൂലിപ് പാടം ഇപ്പോൾ ഉത്തരാഖണ്ഡിലെ മനോഹരമായ ഒരു ടൗണിലാണ്.
ഹിമാലയൻ സൗന്ദര്യം ഏറ്റവും നന്നായി ആസ്വദിക്കാൻ കഴിയുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. വസന്തകാലമായതോടെ എങ്ങും പൂക്കൾ വിരിഞ്ഞിരിക്കുന്നു. ഇതിൽ ഏറ്റവും ആകർഷകമായ കാഴ്ചയാണ് ട്യൂലിപ് പൂത്തു നിൽക്കുന്ന കാഴ്ച. ഉത്തരാഖണ്ഡിലെ മുൻസിയാരി എന്ന മനോഹരമായ ഹിമാലയൻ ടൗണിലാണ് ഈ ട്യൂലിപ് വസന്തമുള്ളത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ട്യൂലിപ് പാടത്തിന്റെ ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവച്ചു. മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഏപ്രിൽ, മെയ് മാസങ്ങളിലാണ് ലോകമെമ്പാടും ട്യൂലിപ് പൂക്കൾ വിരിയുന്നത്. മുൻസിയാരിയിലുള്ള ട്യൂലിപ് പാടം ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്യൂലിപ് പാടമായി മാറിയേക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ഹിമാലയൻ മലനിരകളെ അഭിമുഖീകരിച്ചാണ് ഈ പാടം സ്ഥിതി ചെയ്യുന്നത്. അതുകൂടി ആകുമ്പോൾ ഇരട്ടി സൗന്ദര്യമാണ് ആ കാഴ്ചയ്ക്ക്.
I am happy to share the first pics of the successful pilot of my dream project- Munsiyari based Tulip Garden. Set amidst the backdrop of Panchachuli ranges, this garden will be one of the biggest tulip gardens in the world & will transform tourism in Munsiyari region. pic.twitter.com/eCUfnMYilt
— Trivendra Singh Rawat (@tsrawatbjp) May 9, 2020