pic

കൊല്ലം: കൊവിഡ് ഭേദമായതിനാൽ ആശുപത്രിയിൽ നിന്ന് ഗൃഹനിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന കുളത്തൂപ്പുഴ സ്വദേശി നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയത് പൊലീസ് കേസെടുത്തു. ഇന്നലെ സമ്പൂർണ ലോക്ക് ഡൗൺ ദിനത്തിലാണ് ഇയാൾ പുറത്തിറങ്ങിയത്. തുടർന്ന് പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൊവിഡ് ഭേദമായാലും ആരോഗ്യ വകുപ്പ് നിർദേശം അനുസരിച്ച് നിശ്ചിത ദിവസം ഗൃഹ നിരീക്ഷണത്തിൽ കഴിയണമെന്നാണ് വ്യവസ്ഥ.