photo

കൊല്ലം: സഹോദരന്റെ ബൈക്കിന് പിന്നിൽ ഇരുന്ന് ഓഫീസിലേക്ക് പോയ വൈദ്യുതി ബോർഡ് സബ് എഞ്ചിനീയർ മരിച്ചു. പത്തനംതിട്ട കെ.എസ്.ഇ.ബി സെക്ഷനിലെ സബ് എഞ്ചിനീയറായ ചവറ സ്വദേശി ശ്രീതുവാണ്(32) മരിച്ചത്. ചവറയിൽ നിന്നും പത്തനംതിട്ടയ്ക്ക് പോവുകയായിരുന്നു. അടൂർ- കൈപ്പട്ടൂർ റോഡിൽ ആനന്ദപ്പള്ളിയിൽ വച്ച് നായ കുറുക്ക് ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു. റോഡിൽ തലയടിച്ചുവീണ് ശ്രീതുവിനെ ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എക്സൈസ് ഉദ്യോഗസ്ഥനായ ഭർത്താവും മറ്റ് ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.