photo
വിജിത്ത്

കൊല്ലം: വീട്ടിൽ ചാരായം വാറ്റുന്നതിനിടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ പെരുമ്പുഴ പുനുക്കന്നൂർ സുജിത്ത് മന്ദിരത്തിൽ വിജിത്തിനെ(37) ആണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. അര ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കോടയും പിടിച്ചെടുത്തു. കുണ്ടറ സി.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൊലപാതക കേസിൽ പ്രതിയാണ് വിജിത്ത്. കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കൊലപാതക കേസ് സംബന്ധിച്ച് അന്വേഷണം നടന്നുവരവെയാണ് പ്രതിയെ ചാരായക്കേസിൽ പിടികൂടിയത്.