കൊല്ലം: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാ ജയിൽ അന്തേവാസികളുടെ സേവനം പ്രയോജനപ്പെടുത്തി മാസ്ക് നിർമ്മാണം ആരംഭിച്ചു. പതിനായിരത്തിന് പുറത്ത് മാസ്കുകൾ ഇതുവരെ നിർമ്മിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും മാസ്ക് നൽകുന്നുണ്ട്. ജയിലിന് മുന്നിലെ കൗണ്ടറിൽ മാസ്ക് ലഭ്യമാണ്. രണ്ട്, മൂന്ന് ലയർ മാസ്കുകൾക്ക് 10, 15 രൂപ നിരക്കാണ് ഈടാക്കുന്നത്.