മടങ്ങിയെത്തുന്നവർക്ക് റാൻഡം കൊവിഡ് പരിശോധന
കൊല്ലം: അന്യസംസ്ഥാനത്ത് നിന്ന് മടങ്ങിയെത്തുന്ന മലയാളികളുടെ ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കി. വീട്ടിലുള്ളവർ പരസ്പരം സാമൂഹിക അകലം പാലിക്കണമെന്നതാണ് പുതിയ നിർദ്ദേശത്തിലെ പ്രധാന വ്യവസ്ഥ.
മടങ്ങിയെത്തുന്നവരെ അതിർത്തികളിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. രോഗലക്ഷണമുള്ളവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കും. അല്ലാത്തവരെ മാത്രകമാകും ഹോം ക്വാറന്റൈന് അനുവദിക്കുക. മലയാളികൾ കൂട്ടത്തോടെ മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
അറ്റാച്ച്ഡ് ബാത്ത് റൂം ഇല്ലെങ്കിൽ
സർക്കാർ ക്വാറന്റൈൻ
ഒറ്റയ്ക്ക് കഴിയാൻ ബാത്ത് റൂം അനുബന്ധമായുള്ള മുറികളുള്ളവരെ മാത്രമേ ഹോം ക്വാറന്റൈന് അനുവദിക്കൂ. ഇക്കാര്യം പ്രദേശത്തെ ആരോഗ്യ, പൊലീസ്, തദ്ദേശ സ്ഥാപന സംഘങ്ങൾ പരിശോധിച്ച് ഉറപ്പാക്കും. ബാത്ത് റൂം സ്വകൗര്യമില്ലെങ്കിൽ സർക്കാർ ഒരുക്കിയിട്ടുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കും.
പ്രധാന നിർദ്ദേശങ്ങൾ
ക്വാറന്റൈനിൽ കഴിയുന്നവരുടെ മുറികൾ മറ്റാരും ഉപയോഗിക്കരുത്
എ.സി മുറകൾ പാടില്ല
സന്ദർശകരെ അനുവദിക്കരുത്
കുടുംബാംഗങ്ങൾ ആരോഗ്യവകുപ്പിന്റെ അനുവാദമില്ലാതെ പുറത്ത് പോകരുത്
വീട്ടിനുള്ളിൽ സാമൂഹിക അകലം നിർബന്ധം (രണ്ട് മീറ്റർ)
പ്രായമായവരും രോഗങ്ങളുള്ളവരും മറ്റ് വീടുകളിലേക്ക് മാറണം
ചെറിയ നിലയിൽ രോഗലക്ഷണങ്ങൾ കണ്ടാലും ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം