കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം 401-ാം നമ്പർ ആലപ്പാട് - മുള്ളിക്കൽ ശാഖയിൽ കരുനാഗപ്പള്ളി യൂണിയന്റെ സഹായത്തോടെ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ശാഖാ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ശാഖാ പ്രസിഡന്റ് കെ. മോഹൻദാസും സെക്രട്ടറി എസ്. രമണനും ചേർന്ന് കിറ്റുകൾ വിതരണം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗം അനിൽകുമാർ, വനിതാ സംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷീബ, അനി, പ്രസന്ന, സുലോചന, മോഹനവല്ലി, ബിന്ദു നകുലൻ, ബിന്ദു സുരേഷ്, പ്രഭാകിരൺ, വിനോദ് എന്നിവർ പങ്കെടുത്തു.