photo
വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ കാപ്പക്സ് ചെയർമാൻ പി.ആർ.വസന്തൻ വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി: ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ ഗേൾസ് ഹൈസ്കൂൾ ആൻഡ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും സമാഹരിച്ച കിറ്റുകൾ കാപ്പെക്സ് ചെയർമാൻ പി.ആർ.വസന്തൻ വിതരണം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, കൗൺസിലർ എൻ.സി. ശ്രീകുമാർ, സ്കൂൾ മാനേജർ വി. രാജൻ പിള്ള, ഭരണ സമിതി പ്രസിഡന്റ് ജയപ്രകാശ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.