പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പാണ്ടിത്തിട്ട 2453-ാം നമ്പർ ശാഖാ യൂത്ത്മൂവ്മെന്റ്ന്റെ ആഭിമുഖ്യത്തിൽ എല്ലാ ശാഖ അംഗങ്ങൾക്കും പച്ചക്കറികിറ്റും മാസ്കുകളും വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് എൻ.മുരളീധരൻ, സെക്രട്ടറി കെ.തുളസീധരൻ, വൈസ് പ്രസിഡന്റ് എസ്. സതീഷ് കുമാർ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.എസ്. രാജേഷ് കുമാർ, സെക്രട്ടറി ദിനേഷ് രാജ് എന്നിവർ നേതൃത്വം നൽകി. കൃദേഷ് രാജ്, എ. അനൂപ്, എ.അഭിലാഷ് എന്നിവർ പങ്കെടുത്തു.