പന്മന: ശക്തമായ ഇടിമിന്നലിൽ വീടിനും ഗൃഹോപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു. പന്മന മനയിൽ പുളിവിളയിൽ വീട്ടിൽ നിള അനിൽകുമാറിന്റെ വീടിനാണ് കേടുപാട് പറ്റിയത്. ഞായറാഴ്ച രാത്രി പത്ത് മണിക്കാണ് സംഭവം. ഇടിമിന്നലേറ്റ് വീട്ടിലെ സ്വിച്ച് ബോർഡ്, ടെലിവിഷൻ, ഫാൻ, ഫ്രിഡ്ജ് തുടങ്ങിയവ കത്തി നശിക്കുകയും മുറിയുടെ മുകൾ ഭാഗത്തെ കോണ്‍ക്രീറ്റ് വിണ്ട് കീറുകയും ചെയ്തു. ഈ സമയം അനിലും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. ഉടൻ തന്നെ ഇവർ വീടിന് പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. സംഭവം അറിഞ്ഞ് പന്മന വില്ലേജ് ഒാഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഏകദേശം ഏഴുപത്തി അയ്യായിരം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നതായി നിള അനിൽകുമാർപറഞ്ഞു.