poli
അയൽ സംസ്ഥാനത്ത് നിന്നും ആര്യങ്കാവ് പൊലിസ് ഔട്ട് പോസ്റ്റിൽ എത്തിയ മലയാളിയായ വിദ്യാർത്ഥികളുടെ രേഖകൾ പരിശോധിക്കുന്ന പൊലിസ്

പുനലൂർ: അയൽ സംസ്ഥാനത്ത് നിന്ന് അതിർത്തിയിലെ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റ് വഴി പാസിന്റെ തീയതിക്ക് മുമ്പ് കടന്നുവന്ന എട്ട് വിദ്യാർത്ഥികളെ ആര്യങ്കാവിൽ തടഞ്ഞു. ഇവർക്ക് താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും പരിശോധക സംഘം ഒരുക്കി നൽകി. നാല് പെൺകുട്ടികളും നാല് ആൺകുട്ടികളുമാണ് എത്തിയത്. ആലപ്പുഴ സ്വദേശിയായ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ പിന്നീട് തിരികെ താമസസ്ഥലത്തേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നോമ്പ് പിടിച്ചുവന്ന വിദ്യാർത്ഥിയാണ് ക്ഷീണം കാരണം മയങ്ങി വീണത്.

''

ഹൈക്കോടതി വിധിയെ തുടർന്നാണ് പാസിലെ തീയതിക്ക് മുമ്പ് എത്തിയവരെ കടത്തിവിടാതിരുന്നത്.

ജി.നിർമ്മൽ കുമാർ

തഹസീൽദാർ, പുനലൂർ