വാട്ട്സ് ആപ്പ്, മെസെഞ്ചര്‍ എന്നിവയുടെ ഉപയോഗം നിര്‍ത്തിയെന്ന് ഗാനരചയിതാവും സംഗീതസംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. സാഹിത്യ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതിനാല്‍ വാട്ട്സ് ആപ്പ് ഉപേക്ഷിച്ചെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ മെസെഞ്ചറിലും സജീവമല്ലെന്നും അറിയിച്ചിരിക്കുകയാണ് അദ്ദേഹം. മെസേജ് അയച്ച് മറുപടി കിട്ടാതെ പരിഭവം പ്രകടിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയായാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
വളരെ മുമ്പു തന്നെ ഞാന്‍ എന്റെ "വാട്സ്‌ആപ്" അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു. എന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളെ അത് തടസ്സപ്പെടുത്തുന്നു എന്ന തിരിച്ചറിവാണ് അതിനു കാരണം. കൂടുതല്‍ അടുത്തുകഴിയുമ്പോള്‍ അത് ഒരു ലഹരിയായിമാറും. വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചു കാലത്തേക്ക് "മെസ്സഞ്ചറിലും" ഞാന്‍ പ്രവേശിക്കുന്നില്ല. പലരും എനിക്ക് മെസ്സേജ് അയച്ച് മറുപടി കിട്ടാതെ പരിഭവം പ്രകടിപ്പിക്കുന്നതു കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്......ഈ രണ്ടു ലഹരികളില്‍ നിന്നും മുക്തനാകാന്‍ എന്നെ സഹായിക്കുക.