suresh

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ സുരേഷ് ഗോപിയുടെ പുതിയ ലുക്കിലുള്ള ചിത്രം പ്രചരിച്ചിരുന്നു. പുതിയ ലുക്ക് നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന 'കാവല്‍' എന്ന ചിത്രത്തിലേതാണെന്ന് ചിലർ.. അതല്ല ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കടുവ'യിലെ ലുക്കാണിതെന്ന് മറ്റു ചിലരും വാദിച്ചു. കടുവയിൽ പൃഥ്വിരാജിന്റെ അച്ഛനായാണ് സുരേഷ്‌ഗോപി വേഷമിടുന്നത്. കഴിഞ്ഞ ദിവസം റിലീസായ 'കായങ്കള്‍ നൂറ്' എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് സുരേഷ്‌ഗോപിയുടെ പുതിയ ലുക്ക് വൈറലാവുന്നത്. എന്നാല്‍ ഈ പ്രചരണങ്ങളൊക്കെ തെറ്റാണെന്നും തന്റെ മറ്റൊരു ചിത്രത്തിന്റെ ലുക്ക് ആണിതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയാണ് സുരേഷ് ഗോപി

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന പുതിയ ലുക്കിലുള്ള ചിത്രം നിലവിൽ അനൗൺസ് ചെയ്തതോ ചിത്രീകരണം നടക്കുന്നതോ ആയ ഒരു സിനിമയുമായും ബന്ധമില്ല എന്നും തന്റെ എല്ലാ ആരാധകരോടും മാധ്യമങ്ങളോടും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുകയാണെന്നും താരം തന്റെ എഫ് ബി പോസ്റ്റിൽ പറയുന്നു..
.ഇപ്പോൾ പ്രചരിക്കുന്ന പുതിയ ഗൈറ്റപ്പിലുള്ള ചിത്രം മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന തന്റെ 250–ാം സിനിമയുടെ ഫോട്ടോഷൂട്ടിനും ഒപ്പം രാഹുൽ എന്ന സംവിധായകന്റെ സിനിമയ്ക്കായും ഉള്ളതാണെന്ന് താരം വ്യക്തമാക്കുന്നു. അതിനു ശേഷം 'കാവലി'ന് വേണ്ടി ഷേവ് ചെയ്ത ലുക്കിലേക്ക് മാറും. ഏവരും സുരക്ഷിതരായിരിക്കൂ എന്ന് എഴുതികൊണ്ടാണ് താരം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. .