ലോക്ക് ഡൗൺ സോഷ്യല്‍ മീഡിയയ്ക്ക് വിവിധതരം ചലഞ്ചുകളുടെ കാലം കൂടിയാണ്. സിനിമാതാരങ്ങളാണ് ഈ ചലഞ്ചുകളെല്ലാം അവതരിപ്പിച്ച് മുന്നേറുന്നത്. ഇപ്പോഴിതാ, ബ്ലാങ്കറ്റ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് നടി സമീറ റെഡ്ഡി. മക്കളുടെ പുതപ്പുകളും പില്ലോയുമെല്ലാം ഉപയോഗിച്ച് പുതിയ ഫാഷന്‍ പരിചയപ്പെടുത്തുകയാണ് താരം. ലോക്ക്‌ഡൗണ്‍ കാലത്ത് സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായ ചലഞ്ചുകളില്‍ ചിലതാണ് പില്ലോ ചലഞ്ചും ബ്ലാങ്കറ്റ് ചലഞ്ചും.
വസ്ത്രങ്ങള്‍ക്കു പകരം പുതപ്പും പില്ലോയും ഉപയോഗിച്ചുള്ള ഫാഷനാണ് ഈ ചലഞ്ചുകള്‍ മുന്നോട്ട് വച്ചത്. ഈ ചലഞ്ചുകളുടെ ഒരു സ്പൂഫ് വീഡിയോ ആണ് സമീറ പങ്കുവച്ചിരിക്കുന്നത്.ലോക്ക്ഡൗണ്‍ കാലത്ത് സമൂഹമാദ്ധ്യമങ്ങളില്‍ സജീവമാണ് സമീറ റെഡ്ഡി. വീട്ടുവിശേഷങ്ങളും കുട്ടികളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് തമന്ന ഭാട്ടിയയും പില്ലോ ചലഞ്ചുമായി എത്തിയിരുന്നു. പിന്നീട് തരംഗമായത് 'ഷോപ്പിംഗ് ബാഗ്' ചലഞ്ചായിരുന്നു. ഇവിടെ തലയണയ്ക്ക് പകരം ഷോപ്പിംഗ് ബാഗാണ് ഉപയോഗിക്കുന്നത്.. സമൂഹമാദ്ധ്യമങ്ങളില്‍ നിരവധി പേരാണ് പില്ലോ ചലഞ്ചും, ബ്ലാങ്കറ്റ് ചലഞ്ചും, ഷോപ്പിംഗ് ബാഗ് ചലഞ്ചും ഏറ്റെടുത്തിരിക്കുന്നത്. ബ്ലാങ്കറ്റിനെ ഗ്ലാമര്‍ വസ്ത്രം പോലെ ധരിക്കുന്നതാണ് ഈ ബ്ലാങ്കറ്റ് ചലഞ്ച്.