ഒരു കരിമ്പുലിയെ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഗോവയിലെ ആളുകൾ. ദക്ഷിണ ഗോവയിലെ നേത്രാവലി വന്യജീവി സങ്കേതത്തില്‍ കണ്ട കരിമ്പുലിയുടെ വീഡിയോ സോഷ്യ മീഡിയയിൽ പങ്കുവച്ചത് ഗോവയുടെ മുഖ്യമന്ത്രിയായ പ്രമോദ് സാവന്താണ്. ട്വിറ്റിലൂടെയാണ് അദ്ദേഹം ചിത്രം പങ്കു വച്ചത്. ഇത് സമൂഹ മാദ്ധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.
നിലവില്‍ ഗോവയില്‍ കരിമ്പുലിയെ കണ്ടെത്തിയ സാഹചര്യത്തില്‍ ഇനിയും കരിമ്പുലികള്‍ ആ പ്രദേശത്തുണ്ടോയെന്ന അന്വേഷണത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ആദ്യമായാണ് നേത്രാവലി വന്യജീവി സങ്കേതത്തില്‍ ഒരു കരിമ്പുലി കാമറയില്‍ പതിയുന്നത്.
കടുവകളെയാണ് ഈ സങ്കേതത്തില്‍ കൂടുതലായി കാണാന്‍ കഴിയുന്നത്.ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാൻ കരിമ്പുലിയുടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മരത്തിന് മുകളില്‍ ഇരിക്കുന്ന കരിമ്പുലിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ജംഗിള്‍ ബുക്കിലെ ബഗീരനെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ. ഇതാ കണ്ടോളൂ എന്നായിരുന്നു പര്‍വീണ്‍ കുറിച്ചത്.കരിമ്പുലികള്‍ കഥകളില്‍ മാത്രമുള്ള ജീവിയാണെന്നാണ് അധികമാളുകളും വിശ്വസിക്കുന്നത്. അത്രയ്ക്കും അപൂര്‍വമായി മാത്രമെ അവയെ കണ്ടെത്താനാകൂ. റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ജംഗിള്‍ ബുക്കിലൂടെയാണ് കരിമ്പുലിയെ ആളുകൾക്ക് പരിചിതം.
A great glimpse of Goa's rich wildlife. Black Panther camera trapped at Patiem Beat of Netravali Wildlife Sanctuary. pic.twitter.com/p7IVuHDLP1
— Dr. Pramod Sawant (@DrPramodPSawant) May 6, 2020