കൊല്ലം: കാർഷിക, മത്സ്യ, പരമ്പരാഗത മേഖലകളിൽ ഉൾപ്പെടെയുള്ള തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനായി കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു. ചിലയിടങ്ങളിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ വില്ലേജ് ഓഫീസ് പടിക്കൽ നടന്ന സമരം കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം എൻ. രഘു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സുരേഷ് ഉണ്ണിത്താൻ, ബി. അജിത്ത്, ജയശങ്കർ, ദീപക്, വിജയാന്ദൻ പിള്ള എന്നിവർ സംസാരിച്ചു.
പരവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പുറം വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം കെ.പി.സി.സി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വി. പ്രകാശ്, സതീഷ് വാവറ, ആർ. ഷാജി, മനോജ് ലാൽ എന്നിവർ പങ്കെടുത്തു.
ചിറക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കര വില്ലേജ് ആഫീസ് പടിക്കൽ നടന്ന സമരം കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ. സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. എസ്.വി. ബൈജുലാൽ, പ്രഭാകരൻപിള്ള, തോമസ്കോശി, ചിറക്കര ഷാബു, ശശികുമാർ, പി. സുഭാഷ്, രാധാകൃഷ്ണപിള്ള, എം. ഗോപാലകൃഷ്ണൻ, നന്ദുകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കൊട്ടിയം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് മുന്നിൽ നടന്ന ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമയനല്ലൂർ റാഫി, മയ്യനാട് ഗ്രാമപഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എം. നാസർ, ഐ.എൻ.ടി.യു.സി മുൻ ജില്ലാ സെക്രട്ടറി കെ.ബി. ഷഹാൽ, അനസ് നാസർ, സജീബ് ഖാൻ, വിഷ്ണു കൊട്ടിയം എന്നിവർ നേതൃത്വം നൽകി.
തൃക്കോവിൽവട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കോവിൽവട്ടം വില്ലേജ് ഓഫീസ് പടിക്കൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ.വി. സഹജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജി. കൊച്ചുമ്മൻ, തുളസീധരൻ പിള്ള, ജ്യോതിഷ് മുഖത്തല, ജി. സന്തോഷ് കുമാർ, ഷെഫീഖ് ചെന്താപ്പൂര്, രാജേന്ദ്രൻ, നസീർ തട്ടാർക്കോണം, മണികണ്ഠൻ പിള്ള, സുരേന്ദ്രൻ, സുകുമാരപിള്ള, ഇന്ദ്രസേനൻ ഉണ്ണിത്താൻ, രാജു തുടങ്ങിയവർ പങ്കെടുത്തു.
കണ്ണനല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂർ സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടന്ന സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കണ്ണനല്ലൂർ നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എ. നാസിമുദ്ദീൻ ലബ്ബ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.എം. ഷമീർഖാൻ, എച്ച്.എം. ഷെരീഫ്, പേരയം വിനോദ്, ലാലാ ആറാട്ടുവിള, ഷെമീർ, അർജുനൻ, ജിൻസി ഇബ്രാഹിംകുട്ടി, സജീവ് പേരയം, വിൽസൺ, പി. ശുചിന്ദ്രൻ എന്നിവർ പങ്കെടുത്തു.
കൊട്ടിയം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയം സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടന്ന സമരം ബ്ലോക്ക് പ്രസിഡന്റ് എം. സുന്ദരേശൻ പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. സാജൻ, വൈസ് പ്രസിഡന്റ് ഷാനവാസ് സിത്താര, തോമസ് കളരിക്കൽ, ഷെരീഫ്, ബിജുഖാൻ, കൊട്ടിയം നൂറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന സമരം ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വൈ. ലാലൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.പി. മന്മഥൻ നായർ, സെക്രട്ടറി സദാശിവൻ, അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗംങ്ങളായ വിനോദ് കുമാർ, സതീഷ് കുമാർ ഉണ്ണിത്താൻ, ഷംനാദ്, രാജു എന്നിവർ പങ്കെടുത്തു.