mh
എസ്.എൻ.ഡി.പി.യോഗം 1066-ാം നമ്പർ നിലമേൽ ശാഖയുടെ ആഭിമുഖ്യത്തിൽ നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് നിർവഹിക്കുന്നു

കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം 1066-ാം നമ്പർ നിലമേൽ ശാഖയുടെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.വി. സുരേന്ദ്രൻ, സെക്രട്ടറി ആർ.ഐ. രാജേഷ് കുമാർ, പി.കെ. സുമേഷ്, സുബോധ ബാബു, ജീനു, എൻ. ജയപ്രകാശ്, ബി.എസ്. മോഹനൻ, അശ്വനി കുമാർ, പി.എസ്. ഷാൻ തുടങ്ങിയവർ നേതൃത്വം നൽകി .