കൊട്ടാരക്കര: മകളെ ഗർഭിണിയാക്കിയ യുവാവിനെ അമ്മയുടെ പരാതിയെ തുടർന്ന് അറസ്റ്റു ചെയ്തു. തിരുവനന്തപുരം പൂവച്ചൽ പന്നിയോട് ഗീതുഭവനിൽ ചന്തുകുമാറിനെയാണ് (32) എഴുകോൺ പൊലീസ് അറസ്റ്റു ചെയ്തത്. ഒൻപത് വർഷമായി നെടുമൺകാവ് കുടിക്കോട് ഭാഗത്തുള്ള നാല്പതുകാരിക്കൊപ്പം താമസിക്കുകയായിരുന്നു ഇയാൾ. രണ്ട് പെൺകുട്ടികളടക്കം മൂന്നു മക്കളാണ് നാല്പതുകാരിക്കുള്ളത്. ഇതിൽ ഇളയ പെൺകുട്ടി പ്ളസ് വണ്ണിനു പഠിച്ചിരുന്ന 2015 സമയത്ത് ചന്തുകുമാർ കുട്ടിയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി ഫേസ് ബുക്കിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിവരെ ഈ ബന്ധം തുടർന്നു. ഇതിനിടെ മകളെ പീഡിപ്പിക്കുന്നത് മാതാവ് നേരിൽ കണ്ടതോടെ ഇയാളെ വീട്ടിൽ നിന്നു പുറത്താക്കി. ചന്തുകുമാർ പോയ ശേഷമാണ് മകൾ ഗർഭിണിയാണെന്ന വിവരം അമ്മ അറിഞ്ഞത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസ്. സി.ഐ ടി.ശിവപ്രകാശിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.