photo
പത്തനാപുരം ഗാന്ധിഭവനിൽ നടന്ന നഴ്സസ് ദിനാഘോഷം

കൊല്ലം: പത്തനാപുരം ഗാന്ധിഭവനിൽ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. ആലംബഹീനരുടെയും നിരാശ്രയരുടെയും ആശാകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലെ 1300 അന്തേവാസികളെ രാവും പകലും ശുശ്രൂഷിക്കുന്ന നഴ്‌സുമാരാണ് ഗാന്ധിഭവൻ സ്നേഹമന്ദിറിൽ രാവിലെ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയത്. മെഴുകുതിരി കത്തിച്ച് 'ലോകം മുഴുവന്‍ സുഖം പകരാനായ് ' എന്ന ഗാനം ആലപിച്ചു. പ്രാർത്ഥനകൾക്ക് ശേഷം കുടുംബാംഗങ്ങളുടെ വാസസ്ഥലങ്ങളിലും ചികിത്സാ വാർഡുകളിലും സന്ദർശനം നടത്തി. തുടർന്ന് പ്രതിജ്ഞയെടുത്തു. ഗാന്ധിഭവന്‍ കുടുംബാംഗവും ബിഎസ്.സി നഴ്സിംഗ് വിദ്യാർഥിനിയുമായ ചൈതന്യ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അസി. സെക്രട്ടറി ഭുവനചന്ദ്രൻ, സാബു എന്നിവർ സന്ദേശങ്ങൾ നൽകി.